തിരുവനന്തപുരം : ദീപ്തി ചാരിറ്റബിൾ സൊസൈറ്റിയും നബാർഡും ചേർന്ന് തയ്യൽ, സാരി ഫാബ്രിക്, പെയിന്റിംഗ്, എംബ്രോയിഡറി, ഗാർമെന്റ്സ്, ഡിസൈനിംഗ്, ത്രസ് ആൻഡ് പേൾ വർക്ക് എന്നിവയിൽ സ്വയം തൊഴിൽ പരിശീലനം നൽകുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള പരിശീലനം 20 മുതൽ കല്ലിയൂർ പഞ്ചായത്ത് ഹാളിലാണ് നടത്തുന്നത്. 18 നും 50 നും മധ്യേ പ്രായമുള്ള താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. ഫോൺ : 7994422743, 8136917633.