തിരുവനന്തപുരം: കേരള സഹൃദയ വേദിയുടെ ക്രിസ്മസ് വരവേല്പ് ഡിസംബർ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നന്ദാവനം പാണക്കാട് ഹാളിൽ കർദിനാൾ ക്ലിമീസ് കത്തോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി ഇ.പി. ജയരാജൻ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം.കെ. മുനീർ മുഖ്യപ്രഭാഷണം നടത്തും. പന്ന്യൻ രവീന്ദ്രൻ, പി. ഉബൈദുള്ള എം.എൽ.എ, ചെറിയാൻ ഫിലിപ്പ്, എം. ആർ. ഗോപൻ, ഇ.എം. നജീബ്, അഡ്വ. എം.എ. സിറാജുദീൻ, എം.എസ്. ഫൈസൽ ഖാൻ തുടങ്ങിയവർ സംസാരിക്കുമെന്ന് വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് അറിയിച്ചു.