വെള്ളറട: കുന്നത്തുകാൽ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിന്റെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11 ന് മന്ത്രി കെ.കെ. ശെലജ നിർവഹിക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇ - ഹെൽത്ത് കാർഡ് വിതരണവും ആയുർവേദ ഡിസ്പെൻസറിയിലെ യോഗ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ജോസ്.ഡി.ഡിക്രൂസ്, ജില്ലാ മെഡിക്കൽ ഓഫീസർ ആയുഷ്, ഡോ. റോബർട്ട് രാജ്, ഹെൽത്ത് മിഷൻ ചീഫ് എൻജിനിയർ അനില സി.ജെ തുടങ്ങിയവർ സംസാരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുൺ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് നന്ദിയും പറയും.