വെള്ളറട: തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് പാറശാല നിയോജക മണ്ഡലം നേതൃത്വയോഗം എസ്.ആർ. അശോകിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബ്ളോക്ക് പ്രസിഡന്റ് എസ്. വിജയ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ. എൻ.ടി.യു.സി പാറശാല റീജണൽ പ്രസിഡന്റ് വാഴിച്ചൽ തോമസ് മുഖ്യ പ്രഭാഷണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുടങ്ങികിടക്കുന്ന വേതനം ക്രിസ്മസിനു മുമ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. എം. രാജ് മോഹൻ, ജയചന്ദ്രൻ, ജപ പിള്ള, പാക്കോട് സുധാകരൻ, നെല്ലിശ്ശേരി ശശി, തുടങ്ങിയവർ സംസാരിച്ചു. മണ്ണാത്തിപ്പാറ ജോൺസൺ സ്വാഗവും പാട്ടംതലയ്ക്കൽ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.