തിരുവനന്തപുരം: തലസ്ഥാനത്തു നിന്ന് നാലു മണിക്കൂർ കൊണ്ട് 532 കി.മീറ്റർ പിന്നിട്ട് കാസർകോട്ട് എത്താനാകുന്ന സെമി- ഹൈസ്‌പീഡ് റെയിലിന് റെയിൽവെ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. ഇതോടെ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കലും നഷ്ടപരിഹാരം നിശ്ചയിക്കലും ഉൾപ്പെടെ പ്രാഥമിക നടപടികളുമായി സർക്കാരിന് മുന്നോട്ടുപോകാം. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി ചെലവിടാനും അനുമതിയുണ്ട്.11 ജില്ലകളിൽ സ്ഥലമെടുപ്പിനായി ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശ സർവേ തിങ്കളാഴ്ച തുടങ്ങും. ഒരാഴ്ചയ്ക്കകം സർവേ പൂർത്തിയാക്കി, അന്തിമ അലൈൻമെന്റ് നിശ്ചയിച്ച് ജനുവരിയിൽ വിശദ പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കും. 180- 200 കി.മീറ്റർ ആണ് പ്രതീക്ഷിത വേഗത. 10 സ്റ്റേഷനുകൾ ഉണ്ടാകും.
അതിവേഗ പാത
നിലവിലെ യാത്രാദൂരം: 13 മണിക്കൂറിൽ അധികം
പദ്ധതി പൂർത്തിയാകുമ്പോൾ: 3.52 മണിക്കൂർ
ചെലവ് - 66,405 കോടി
ഏറ്റെടുക്കേണ്ട ഭൂമി -1226.45 ഹെക്ടർ
ഭൂമി ഏറ്റെടുക്കൽ ചെലവ് - 8,656 കോടി
പദ്ധതി പൂർത്തിയാവുന്നത് -2024ൽ
യാത്രാസമയം
തിരു- കൊല്ലം: 24 മിനിട്ട്
കോട്ടയം: 1.03 മണിക്കൂർ
എറണാകുളം: 1.26 മണിക്കൂർ
തൃശൂർ: 1.54 മണിക്കൂർ
കോഴിക്കോട്- 358കി.മീ,-2.37മണിക്കൂർ
കാസർകോട്: 3.52 മണിക്കൂർ
......................
പദ്ധതിക്ക് പണം മുടക്കാൻ പലരും സന്നദ്ധരായിട്ടുണ്ട്. സ്ഥലമേറ്റെടുക്കാൻ സമഗ്ര പുനരധിവാസ പദ്ധതിയുണ്ടാകും.
- പിണറായി വിജയൻ
മുഖ്യമന്ത്രി