വെള്ളറട: ആനപ്പാറ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ നടപടി വേണം. കാളിപ്പാറ പദ്ധതി ആനപ്പാറവരെ നീട്ടി വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം ആനപ്പാറ രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മേഖല സമ്മേളനം ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് സഹായദാസ് ഉദ്ഘാടനം ചെയ്തു. കൂതാളി ഷാജി, ജോസ് പ്രകാശ്, മീതി ഷാജി, ദിവാകരൻ നായർ, തുടങ്ങിയവർ സംസാരിച്ചു.