പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ജൂലായ് 2019, 2008 സ്കീം അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ8് ഇൻസ്ട്രുമെന്റേഷൻ ബ്രാഞ്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 27 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
ബി.ആർക് (2008 സ്കീം) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി, ബി.ആർക് അഞ്ചാം സെമസ്റ്റർ (2013 സ്കീം) സപ്ലിമെന്ററി, 2019 ഫെബ്രുവരിയിൽ നടത്തിയ ബിആർക് നാലാം സെമസ്റ്റർ (2013 സ്കീം) സപ്ലിമെന്ററി, 2019 ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐഡിയിം ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ x)2019 ഡിസംബർ 18 മുതൽ 21 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.