നെടുമങ്ങാട് : വെള്ളം കോരുന്നതിനിടെ ആഴമേറിയ കിണറ്റിൽ വീണ വീട്ടമ്മയെ നെടുമങ്ങാട് ഫയർഫോഴ്‌സ്‌ സംഘം രക്ഷപ്പെടുത്തി.ചുള്ളിമാനൂർ പൂങ്കാവനം സന്തോഷ് ഭവനിൽ കുമാരി (54)യാണ് അപകടത്തിൽപ്പെട്ടത്.35 അടി താഴ്ചയുള്ള കിണറ്റിൽ കയറിൽപ്പിടിച്ചു നിന്ന വീട്ടമ്മയെ ഒന്നര മണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് കരയ്‌ക്കെടുത്തത്.ഫയർമാന്മാരായ അനിൽകുമാർ,സജികുമാർ,മോഹൻകുമാർ,പ്രദീപ്,ബിനുമോൻ എന്നിവർ നേതൃത്വം നല്കി.