വെള്ളറട: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പൗരത്വബില്ലിനെതിരെ പ്രഖ്യാപിച്ച ഹർത്താൽ മലയോരത്ത് ഭാഗികമായിരുന്നു. കട കമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തി. പനച്ചമൂട്ടിൽ കടകമ്പോളങ്ങൾ തുറക്കാൻ എത്തിയവരെ ഒരു സംഘം ഹർത്താൽ അനുകൂലികൾ തടഞ്ഞു. സംഭവമറിഞ്ഞ് വെള്ളറട പൊലീസ് സ്ഥലത്തെത്തി. കടതുറക്കുന്നത് തടസപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് ഹർത്താൽ അനുകൂലികൾ പിരിഞ്ഞുപോയി. പനച്ചമൂട്ടിൽ ഭാഗികമായി കടകൾ അടച്ചു.