pozhiyoor

പാറശാല: ഓഖി ദുരന്തത്തിൽപെട്ട് അകാല മരണം സംഭവിച്ചതും കാണാതായതുമായ മത്സ്യ തൊഴിലാളികളുടെ സ്മരണക്കായി കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ പൊഴിയൂർ പരുത്തിയൂരിൽ നിർമ്മിക്കുന്ന ഓഖി പാർക്കിന്റെ നിർമാണോദ്‌ഘാടനം മന്ത്രി അഡ്വ.കെ. രാജു നിർവഹിച്ചു. ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, പരുത്തിയൂർ ഇടവക വികാരി ഡോ. അഗസ്റ്റിൻ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ ബോസ്‌കോ, വാർഡ് മെമ്പർമാരായ പ്രമീള വിത്സൺ, ക്രസ്റ്റഡിമ, സെൽവറാണി എന്നിവർ പങ്കെടുത്തു. എം.എൽ.എ ഫണ്ടിൽ നിന്നും ചെലവഴിക്കുന്ന 53 ലക്ഷം രൂപ ഉപയോഗിച്ചാണ് പാർക്ക് നിർമിക്കുന്നത്. കാണാതായതും മരണപ്പെട്ടതുമായ മത്സ്യത്തൊഴിലാളികളുടെ ഓർമ്മ നില നിറുത്തുന്നതിനോടൊപ്പം പൊഴിയൂരിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പാർക്ക് നിർമ്മിക്കുന്നത്.