ചിറയിൻകീഴ്: അഴൂർ ലസ്ക ക്ലബിന്റെ ആഭിമുഖ്യത്തിൽ അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള വടംവലി മത്സരം ഇന്ന് രാത്രി 8ന് ചിറയിൻകീഴ് എസ്.എച്ച്.ഒ എച്ച് എൽ സജീഷ് ഉദ്ഘാടനം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം പതിനായിരം,എണ്ണായിരം,ആറായിരം രൂപയാണ് നൽകുന്നത്.ആദ്യ പതിനാറ് സ്ഥാനത്തെത്തുന്നവർക്കും സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്.താത്പര്യമുള്ള ടീമുകൾ 9633334401, 9539481905 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.