കാട്ടാക്കട:ഡിസംബർ 21, 22 തീയതികളിൽ കാട്ടാക്കടയിൽ നടക്കുന്ന കെ.എസ്. ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കിള്ളിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സദസ് ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജെ.ബീജു അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കൺവീനർ എൻ.ശ്രീകുമാർ,സംസ്ഥാന ട്രഷറർ മദന മോഹൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി.രാജേഷ്,ബി.ബിജു,ശശികല,എ.നജീബ്,ജില്ലാ ട്രഷറർ പ്രസാദ് രാജേന്ദ്രൻ,ജി.സ്റ്റീഫൻ,ജയചന്ദ്രൻ കടമ്പനാട്,ടി.എസ്.അജി എന്നിവർ സംസാരിച്ചു.