gst
gst

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് ആഗസ്ത് മാസത്തിലെ ജി.എസ്. ടി നഷ്ടപരിഹാര കുടിശികയായ 1558 കോടി രൂപ ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് ഇത് അല്പം ആശ്വാസമായി. എന്നാൽ ശമ്പളവും പെൻഷനും ക്ഷേമനിധി പെൻഷനും കരാറുകാർക്ക് കൊടുക്കാനുമുള്ള തുകയുമായി 6000 കോടിയെങ്കിലും അടിയന്തരമായി കണ്ടെത്തേണ്ടിവരും.

സംസ്ഥാനങ്ങൾക്ക് ശരാശരി 14 ശതമാനം നികുതി വളർച്ച ഉണ്ടാവുമെന്ന് കണക്കാക്കി അതിൽ കുറഞ്ഞ വളർച്ചാ നിരക്കുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നഷ്ടപരിഹാര തുകയാണിത്. അടുത്ത മാസങ്ങളിൽ ബാക്കിയുള്ള കുടിശിക കൂടി കേരളത്തിന് കിട്ടും. ജനുവരി ഒന്നോടെ 2500 കോടി രൂപ ശമ്പളത്തിനും പെൻഷനും വേണ്ടി വരും. ക്ഷേമ പെൻഷനുകളുടെ കുടിശിക നൽകാൻ 1800 കോടി രൂപ വേണം. ക്രിസ്മസ് അ‌‌‌ഡ്വാൻസ് നൽകുകയാണെങ്കിൽ അതിനും പണം കണ്ടെത്തണം. 2000 കോടി രൂപ കടപ്പത്രം വഴി സർക്കാർ സ്വരൂപിക്കുമെന്നാണ് കരുതുന്നത്.