pvl

കാട്ടാക്കട:നാടക കലാകാരന്മാരുടെ വാട്സ്ആപ് കൂട്ടായ്മയായ ക്ഷേത്രകല കൂട്ടായ്മ സംസ്ഥാന നൃത്തനാടക മത്സരം നാടക സംവിധായകൻ കവടിയാർ സുരേഷ് ഉദ്‌ഘാടനം ചെയ്‌തു പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു.ശ്രീജിത്ത് ആര്യനാട് ,കൊല്ലം കെ.ആർ.പ്രസാദ്,പാറശാല ജയമോഹൻ,അജിത് പെരിങ്ങമ്മല,കെ.വിജയൻ,ആർ.എസ്.സജീവ് എന്നിവരെ ആദരിച്ചു.ജെ.പി പാലോട്,ഇക്‌ബാൽ പൂവച്ചൽ,എന്നിവർ സംസാരിച്ചു.പൂവച്ചൽ പുളീങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 21ന് നാടക മത്സരം സമാപിക്കും. 21ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനവും,അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്‌ഘാടനം ചെയ്യും.ബിനു ശിവഗംഗ അദ്ധ്യക്ഷത വഹിക്കും.