പോത്തൻകോട് : പാമ്പുകടിയേറ്റ് കീഴാവൂർ വെള്ളൂർ കീഴേപുത്തൻവീട്ടിൽ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരേശൻ നായരുടെയും മകൻ സുരേഷ് കുമാർ (38) മരണമടഞ്ഞു .നാലുദിവസം മുമ്പ് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽവച്ച് എന്തോ കടിച്ചതായി തോന്നിയെങ്കിലും ചികിത്സ തേടിയിരുന്നില്ല. അടുത്ത ദിവസം കാലിൽ നീരുവന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. അപ്പോഴാണ് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ചാണ് മരണം. കോൺഗ്രസ് പ്രവർത്തകനായിരുന്നു. സഹോദരങ്ങൾ: മണികണ്ഠൻ ,എസ് ജയകുമാർ.