തിരുവനന്തപുരം: എസ്.എം.വി മോഡൽ ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 24ന് ഉച്ചയ്ക്ക് 12ന് സ്കൂൾ ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.ശശി തരൂർ എം.പി,എം.എൽ.എമാരായ വി.എസ് ശിവകുമാർ,ഒ. രാജഗോപാൽ,വി.കെ പ്രശാന്ത്,സി. ദിവാകരൻ,മേയർ കെ.ശ്രീകുമാർ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു, പ്രിൻസിപ്പൽ വി.വസന്തകുമാരി തുടങ്ങിയവർ‌ സംസാരിക്കും.