തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസനസെമിനാർ നാളെ സംഘടിപ്പിക്കുമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ രാവിലെ 10ന് മുഖ്യമന്ത്രി സെമിനാ‌ർ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. മേയർ കെ. ശ്രീകുമാർ, ഡോ. ശശി തരൂർ എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ വഞ്ചിയൂർ പി ബാബു, എസ്. പുഷ്ടപലത, പ്ലാനിംഗ് ബോർഡ് അംഗം കെ.എൻ. ഹരിലാൽ, പ്ലാനിംഗ്‌ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ, കൗൺസിലർമാരായ ഹരിശങ്കർ, അനിത, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, റസിഡന്റസ് അസോസിയേഷൻ ഫെഡറേഷനുകളുടെ ഭാരവാഹികൾ എന്നിവർ സംസാരിക്കും.