തിരുവനന്തപുരം :നദീതീരത്തിന്റെയും നദീജലത്തിന്റെയും സംയോജിത സംരക്ഷണ പരിപാലനത്തിന് പ്രോത്സാഹിപ്പിക്കേണ്ട ജൈവമാർഗങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള ഏകദിന ശില്പശാല 18ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ നടക്കും.റവന്യൂ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു അദ്ധ്യക്ഷത വഹിക്കും.