നെയ്യാറ്റിൻകര :അതിയന്നൂർ പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ബീന ബി.ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ആലോചന യോഗം എം.എൽ.എ ആൻസലൻ ഉദ്ഘാടനം ചെയ്തു. അതിയന്നൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും ഒരു പച്ചക്കറിതൈയെങ്കിലും നട്ടുവളർത്തുന്നതിന് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും പര്യാപ്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും ആൻസലൻ എം.എൽ.എ പറഞ്ഞു.വൈസ് പ്രസിഡന്റ് എസ്.അശോക് കുമാർ സ്വാഗതം പറഞ്ഞു.ഹരിത കേരള മിഷൻ സംസ്ഥാന തല കൺസൽട്ടന്റ് സജീവ്,ജില്ലാ കോ-ഒാഡിനേറ്റർ ഹുമയൂൺ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.സെക്രട്ടറി റഹ്‌മത്തുള്ള നന്ദി പറഞ്ഞു.