തിരുവനന്തപുരം:ഭാഗ്യക്കുറി ടിക്കറ്റ് അച്ചടി വർദ്ധിപ്പിച്ചതിന് ആനുപാതികമായി സമ്മാനം വർദ്ധിപ്പിക്കണമെന്നും ലോട്ടറി തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം നടപ്പിലാക്കണമെന്നും ആൾ കേരള ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ നേതൃ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് അയിര എസ്.സലിംരാജ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ നേതാക്കളായ കൈരളി റാഫി,രാജലക്ഷ്മി,അമ്പലത്തറ മുരളീധരൻനായർ,ആനത്താനം രാധാകൃഷ്ണൻ,എം.എസ്.യൂസഫ്,ബിനുകുമാർ,സബീർ നെയ്യാറ്റിൻകര,കള്ളിക്കാട് ശശികുമാർ,ഉൗരൂട്ടുകാല സുരേഷ്, ഷൈലജ, ഒാമന,സുരേഷ് എന്നിവർ സംസാരിച്ചു.