കൊല്ലം: ബാലികയെക്കൊണ്ട് ദേശീയപാതയിൽക്കൂടി സ്കൂട്ടർ ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും. കുട്ടിയുടെ പിതാവ് കരുനാഗപ്പള്ളി പുത്തൻതെരുവ് ഷംനാ മൻസിലിൽ ഷംനാദ്, വാഹന ഉടമ ചവറ പന്മന സ്വദേശി സബീന എന്നിവർക്ക് നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെയാണ് കരുനാഗപ്പള്ളി ടൗണിലൂടെ അച്ഛന് മുന്നിലിരുന്ന് നാലു വയസുകാരി സ്കൂട്ടർ ഓടിച്ചത്. ഇത് സമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇടപെട്ടത്. ഷംനാദും മകളും വീട്ടിലേക്ക് പോകുമ്പോഴാണ് സ്കൂട്ടറിന്റെ ഹാന്റിൽ മകൾക്ക് പൂർണമായും വിട്ടുനൽകിയത്.