കിളിമാനൂർ: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സേവനം ചെയ്യുന്ന അറബിക്, സംസ്കൃതം, ഹിന്ദി, ഉറുദു ഭാഷാദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) കിളിമാനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എസ്. യാസർ അദ്ധ്യക്ഷത വഹിച്ചു. എ. മുനീർ, കല്ലമ്പലം നജീബ്, അബ്ദുൾകലാം, അഖിൽ, യാസീൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി യാസർ. എസ് (പ്രസിഡന്റ്), അബ്ദുൽ കലാം(വൈസ് പ്രസിഡന്റ്), സക്കീർ ഹുസൈൻ, റിയാസ്, മുനീർ.എ(ജനറൽ സെക്രട്ടറി), അബ്ദുൽ ജലീൽ (ജോയിന്റ് സെക്രട്ടറി), അഖിൽ, യാസീൻ, മുഹമ്മദ് ഷാ (ട്രഷറർ), കല്ലമ്പലം നജീബ്, ത്വാഹിർ, റിയാസ്, നൗഷാദ്., ദിലിപ് ഖാൻ, ഹാഷർ, ഷാജഹാൻ, നിസാർ(എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.