വക്കം: നിലയ്ക്കാമുക്ക് പ്രോഗ്രസീവ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണസദസ് നടന്നു. അഡ്വ. പ്രദീപ്കുമാർ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എ. നസീമാബിവി അദ്ധ്യക്ഷയായി. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. രാജേന്ദ്രൻ, ചന്ദ്രൻ, എസ്. ബിന്നി, കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.