ചിറയിൻകീഴ്: ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരിയിലേക്കു നടത്തുന്ന തീർത്ഥാടന വിളംബര പദയാത്ര 25ന് ശാർക്കര ക്ഷേത്രനഗരിയിലെ ശ്രീനാരായണഗുരുക്ഷേത്ര സന്നിധിയിൽ നിന്നു രാവിലെ 8ന് തിരിക്കും. യൂണിയനു കീഴിലെ 32 ശാഖാ യോഗങ്ങളിൽ നിന്നുള്ള പീതവസ്ത്രധാരികളായ 1000 ഗുരു വിശ്വാസികൾ പദയാത്രയിൽ അണിചേരും. ഇതിന് മുന്നോടിയായി നാളെ രാവിലെ 9ന് ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ തീർത്ഥാടകർക്കു പീതാംബര ദീക്ഷ നൽകൽ ചടങ്ങ് നടക്കും. ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിക്കും.സ്വാമി പരാനന്ദ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന് പീതാംബര ദീക്ഷയണിയിച്ചു ഉദ്ഘാടനം നിർവഹിക്കും. തുടർന്നു പരാനന്ദ സ്വാമികളുടെ കാർമ്മികത്വത്തിൽ ഗുരു വിശ്വാസികൾ പരസ്പരം പീതാംബര ദീക്ഷയണിയിച്ച് പദയാത്രികരായി പ്രതിഞ്ജയെടുക്കും. യോഗം കൗൺസിലർ ഡി.വിപിൻരാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജലജ തിനവിള, സെക്രട്ടറി സലിത, വൈസ് പ്രസിഡന്റ് ലതിക പ്രകാശ്, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ചിത്രാംഗദൻ, ജി.ജയചന്ദ്രൻ, സജി വക്കം, അജീഷ് കടയ്ക്കാവൂർ, എസ്.സുന്ദരേശൻ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡോ.ജയലാൽ, അജി കീഴാറ്റിങ്ങൽ എന്നിവർ പങ്കെടുക്കും. പീതാംബര ദീക്ഷ ഏറ്റുവാങ്ങാനെത്തുന്ന ശാഖാ ഭാരവാഹികളും ഗുരു വിശ്വാസികളും വനിതാ സംഘം പ്രവർത്തകരും രാവിലെ 8.30ന് മുമ്പായി ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു. ഫോൺ: 9447044220.