കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ പുതിയ പോക്സോ കോടതി നാഗർകോവിൽ ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ ജഡ്ജി അരുൾമുരുകൻ ഉദ്ഘാടനം ചെയ്തു. കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത്.എം.വഡ്നേരെ, ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു. പോക്സോ കോടതി നീതിപതിയായി ജഡ്ജി ജി.മകിഴെന്തിയെ നിയമിച്ചു.
|