thodiyoor

കുഴിത്തുറ: കേരളത്തിൽ നിന്ന് കോഴിവേസ്റ്റുമായി കന്യാകുമാരി ജില്ലയിലേക്ക് വന്ന ലോറി കടയാൽമൂട് പൊലീസ് പിടികൂടി. ലോറിയിൽ ഉണ്ടായിരുന്ന 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഴകപ്പപുരം സ്വദേശി മൂർത്തി (36), മൈക്കിൾ (33), ചാർളിൻ (48) എന്നിവരാണ് പിടിയിലായത്. നെട്ട ചെക്ക്പോസ്റ്റിൽ കഴിഞ്ഞ ദിവസം വാഹനപരിശോധനയിൽ ഏർപ്പെട്ടിരുന്ന പൊലീസ് ലോറിയെ നിറുത്തി പരിശോധിച്ചപ്പോഴാണ് കോഴിവേസ്റ്റ് കണ്ടെത്തിയത്. ഓടി രക്ഷപെട്ട ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.