തിരുവനന്തപുരം : പിണറായി വിജയന്റെ കിരാത ഭരണത്തിൻ കീഴിൽ പെൻഷൻ പോലും ലഭിക്കാത്ത സ്ഥിതിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മസ്റ്ററിംഗിന്റെ പേരിൽ പെൻഷൻകാർക്ക് ദുരിതം സമ്മാനിക്കുകയാണ്. ആഴ്ചകളോളം പകൽ മുഴുവൻ ക്യൂവിൽ നിന്നിട്ടും മസ്റ്ററിംഗ് ചെയ്യാൻ സാധിക്കുന്നില്ല.ആർക്കും പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണ്. കർഷകരെ പരിപൂർണമായി വഞ്ചിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സകലമാന വികസന പദ്ധതികളും അട്ടിമറിച്ചു. ഇതിന് പിന്നാലെ വിരമിച്ചവരുടെ പെൻഷൻ വെട്ടിക്കുറയ്ക്കുകയാണ്. കർഷക ക്ഷേമനിധി ബോർഡിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.