കുഴിത്തുറ: കന്യാകുമാരി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു കിലോയിലധികം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വിൽപനക്കാരനായ കന്യാകുമാരി ചിന്നമുട്ടം സ്വദേശി സഹായപ്രദീപ്‌ജയസൺ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കന്യാകുമാരി എസ്.ഐ അൻബരസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റോന്ത് ചുറ്റവേ സംശയാസ്പദമായ നിലയിൽ ചുറ്റി തിരിഞ്ഞ സഹായപ്രദീപ്‌ജയസനെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.