തിരുവനന്തപുരം :തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഫെസ്റ്റിവൽ അലവൻസ് വിതരണം ചെയ്യുക, പരിഷ്‌കരിച്ച മിനിമം വേജസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തി. ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, സംസ്ഥാന പ്രസിഡന്റ് ബാബുപോൾ, ജനറൽ സെക്രട്ടറി കള്ളിക്കാട് ചന്ദ്രൻ, ഖജാൻജി കെ.കൃഷ്ണപ്രശാന്ത്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, നേതാക്കളായ സോളമൻ വെട്ടുകാട്, കെ.സി.ജയപാലൻ, പി.ശ്രീകുമാർ, പി.എൻ.മോഹനൻ .പി.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.