തിരുവനന്തപുരം:എല്ലാ പ്രൈമറി, ഹൈസ്‌കൂൾ,ഹയർസെക്കൻഡറി സ്‌കൂളുകളിലും തസ്‌തിക സൃഷ്ടിച്ച് കലാ കായിക പ്രവൃത്തി പരിചയ അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കലാകായിക പ്രവൃത്തി പരിചയ അദ്ധ്യാപകർ കേരള സ്‌കൂൾ ടീചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ ടി.വി.മദനമോഹനൻ,കെ.ജെ.ഹരികുമാർ,ബി.സുരേഷ്,എം.ടി. ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.