prathishedam

ചിറയിൻകീഴ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പെരുമാതുറ മുസ്ലിം ജമാഅത്ത് അസ്സോസിയേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം ജാമിഅ ഇംദാദിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ ഹസ്സൻ ബസരി ബാഖവി ഉദ്ഘാടനം ചെയ്തു.
പെരുമാതുറ മുസ്ലിം ജമാഅത്ത് അസ്സോസിയേഷൻ സെക്രട്ടറി എം. അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമനല്ലൂർ ചീഫ് ഇമാം കാരാളി സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. വിവിധ ജുമാ മസ്ജിദ് ചീഫ് ഇമാമുമാരായ അബ്ദുൽ സത്താർ മൗലവി, സിദ്ധിഖ് ബാഖവി, അബ്ദുൽ സത്താർ മൗലവി, അബ്ദുൽ അസീസ് മൗലവി, മുഹമ്മദ് റഷാദ്, സബീർ മന്നനി, ജുനൈദ് മന്നാനി, സിയാദ് ഇർഷാദി എന്നിവർ പങ്കെടുത്തു. ബഷീർ മുഹമ്മദ് ഇല്ലിയാസ് സ്വാഗതവും അമീൻ മൗലവി നന്ദിയും പറഞ്ഞു.

പെരുമാതുറയിലെ 8 ജുമാ മസ്ജിദ് കമ്മിറ്റി അംഗങ്ങളുടെ കീഴിൽ അഖില പെരുമാതുറ ജമാഅത്ത് അസ്സോസിയേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധറാലി. പുതുക്കുറിച്ചി മുഹിദ്ദീൻ പണി മസ്ജിദ് അങ്കണത്തിൽ നിന്നാരംഭിച്ചു. പെരുമാതുറ, മാടൻവിള, വടക്കേ പെരുമാതുറ എത്തി തിരികെ പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു.