തിരുവനന്തപുരം: ഗവൺമെന്റ് ആയുർവേദ കോളേജ് അലുമ്‌നി അസോസിയേഷൻ വാർഷിക സമ്മേളനം നാളെ വൈകിട്ട് 3ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ, ആയുർവേദ കോളേജ് പ്രിൻസിപ്പൽ ജോളിക്കുട്ടി ഈപ്പൻ, സാദത്ത് ദിനകർ, സി.എസ്. ശിവകുമാർ, കെ. താജുദ്ദീൻകുട്ടി, വി.ജെ. സെബി, എസ്. ദുർഗാപ്രസാദ്, ഡി. ഷാജിലാൽ, എ. സജീന, വി.കെ. മുഹമ്മദ്, വിവേക് ആനന്ദ് തുടങ്ങിയവർ സംസാരിക്കും. കെ. ജ്യോതിലാൽ സ്വാഗതവും സി. ഡി ലീന നന്ദിയും പറയും. ഒന്നാംവർഷ ബി.എ.എം.എസിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ദേവിക രഘുനാഥിന് മന്ത്രി കാഷ് അവാർഡും മേയർ സർട്ടിഫിക്കറ്റും സമ്മാനിക്കും.