പാലോട്: നന്ദിയോട് ബ്രദേഴ്‌സ് വോളിബാൾ ക്ലബ് സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെന്റ് ഇന്നു മുതൽ ഞായർ വരെ നന്ദിയോട് ഫ്‌ളഡ്‌ലിഡ് ഗ്രൗണ്ടിൽ നടക്കും.ഇന്ന് വൈകിട്ട് 7ന് ജി.ചന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ എ ഉദ്ഘാടനം ചെയ്യും.ദീപാ സുരേഷ്,പി.രാജീവൻ,ജി.എസ് ഷാബി,രാജ് കുമാർ,നന്ദിയോട് സതീശൻ എന്നിവർ സംസാരിക്കും.ബി.എസ് എൻ എല്ലിന്റെ വോളിബാൾ താരം തുളസീധരൻ നായരെ ചടങ്ങിൽ ആദരിക്കും.പത്മാലയം മിനി ലാൽ സ്വാഗതവും ഡി.എസ്.വിജയൻ നന്ദിയും പറയും.