ആറ്റിങ്ങൽ : തോന്നയ്ക്കൽ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രേംനസീർ റോളിംഗ് ട്രേഫി നാടകോത്സവവും കുട്ടികളുടെ നാടകോത്സവവും 20 മുതൽ 27 വരെ സാംസ്‌കാരിക സമിതി ആഡിറ്റോറിയത്തിൽ നടക്കും.പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും. സി.ദിവാകരൻ എം.എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്യും.അയിലം ഉണ്ണികൃഷ്ണൻ കുട്ടികളുടെ നാടകോത്സവം ഉദ്ഘാടനം ചെയ്യും.സ്റ്റേജ് സമർപ്പണവും നഴ്‌സറി കലോത്സവവും എം.എം.യൂസഫ് ഉദ്ഘാടനം ചെയ്യും.ലൈബ്രററി കലോത്സവത്തിന്റെ ഉദ്ഘാടനം പകൽക്കുറിവിശ്വൻ നിർവഹിക്കും.സ്മൃതി സദസ് ജി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും.24ന് നടക്കുന്ന വോളിബാൾ ടൂർണമെന്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അദ്ധ്യക്ഷത വഹിക്കും..27ന് നടക്കുന്ന സമാപന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അദ്ധ്യക്ഷത വഹിക്കും.വി.ജോയി എം.എൽ.എ സമ്മാനവിതരണം നിർവഹിക്കും.