ആറ്റിങ്ങൽ :ശർക്കരേശ്വരി അന്നദാന സമിതി വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ മുന്നിൽ 6 മാസമായി നടത്തിവരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായുള്ള അന്നദാന പദ്ധതിയ്ക്കായി ആറ്റിങ്ങൽ ശ്രേയസ് ക്ലോത്തിംഗ് സെന്റർ ഉടമ പ്രതിഭ അശോകൻ 100 പാത്രങ്ങൾ വാങ്ങി നൽകി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ രക്ഷാധികാരി ആത്മാനന്ദൻ,പ്രസിഡന്റ് ബാബു പൊടിയൻ,സെക്രട്ടറി ഇല്യാസ് വലിയകുന്ന് എന്നിവർ സംബന്ധിച്ചു.