kovalam

കോവളം:വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകുന്ന നടപടിയുമായി ഗവൺമെന്റ് മുന്നോട്ടു കൊണ്ടു പോകുകയാണെന്നും കേരളത്തിന്റെ വെളിച്ചമായ വൈദ്യുതബോർഡ് 2021 ഓടെ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി എം.എം. മണി പറഞ്ഞു. വിഴിഞ്ഞം 220 കെ.വി സബ്‌സ്റ്റേഷന്റെ നിർമ്മോണോദ്ഘാടനം ആഴാകുളത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. അതിയന്നൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.എസ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല,സി.പി.എം കോവളം ഏര്യാ സെക്രട്ടറി പി.എസ്. ഹരികുമാർ, ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ എൻ.വേണുഗോപാൽ,ചീഫ് എൻജിനിയർ ആർ.സുകു,ട്രാൻസ് ഗ്രിഡ് ചീഫ് എൻജിനിയർ ഡോ. പി. രാജൻ, ഗ്രാമപഞ്ചായത്തംഗം വിപിൻ,ഷീലഭദ്രൻ തുടങ്ങിയവർ സംസാരിച്ചു.