ആറ്റിങ്ങൽ: കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാമം ഗ്രൗണ്ടിൽ ആരംഭിക്കുന്ന കൗതുക കാഴ്ചകളുടെ മാമാങ്കത്തിന് നാളെ ഔപചാരിക ഉദ്ഘാടനം നടക്കും. വൈകിട്ട് 4ന് അടൂർ പ്രകാശ് എം.പി നാട മുറിച്ച് പ്രദർശന പവലിയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത് കുമാർ, കേരളകൗമുദി പരസ്യവിഭാഗം കോർപറേറ്റ് മാനേജർ സുധീർകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, പ്രതിപക്ഷ നേതാവ് എം. അനിൽകുമാർ, വാർഡ് കൗൺസിലർ പ്രിൻസ് രാജ്, എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി വി. ബേബി, ബി.ജെ.പി ആറ്റിങ്ങൽ ടൗൺ കമ്മിറ്റി പ്രസിഡന്റ് അജിത് പ്രസാദ് എന്നിവർ സംസാരിക്കും. കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജി സ്വാഗതവും താലൂക്ക് ലേഖകൻ വിജയൻ പാലാഴി നന്ദിയും പറയും. ന്യൂ രാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് മേളയുടെ റോഡിയോ പാർട്ണർ. വിസ്‌മയ ചാനൽ പാർട്ണറും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ജനുവരി 5 വരെ നടക്കുന്ന മേളയ്‌ക്ക് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാന്റേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.ടി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയുണ്ട്. മേളയിൽ അമ്യൂസ്‌മെന്റ് പാർക്ക്, പെറ്റ് ഷോ, ഫുഡ് കോർട്ട്, ഗെയിം സോൺ, കൺസ്യൂമർ സ്റ്റാൾ, 150 രാജ്യങ്ങളുടെ വിവിധതരം അലങ്കാരച്ചെടികൾ തുടങ്ങി വിവിധ കാഴ്ചകൾ ഉണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ കലാസന്ധ്യ അരങ്ങേറും. മേളയുടെ മറ്റൊരു പ്രത്യേകത രുചി വൈവിദ്ധ്യം അറിയിക്കുന്ന ഭക്ഷ്യമേളയാണ്.