photo

നെടുമങ്ങാട് : നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന യൂണിറ്റ് ഓഫീസ് മന്ദിരത്തിന്റെ ഉദ്‌ഘാടനവും ക്ഷീരകർഷക സംഗമവും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ മന്ത്രി കെ.രാജു നിർവഹിച്ചു. 24 ലക്ഷം രൂപ ചെലവിട്ട് ഐ.എസ്.ഒ നിലവാരത്തിലാണ് മന്ദിരം നിർമ്മിച്ചത്. കന്നുകാലി പ്രദർശനം, കാർഷിക ഉത്പന്ന വിപണനം, കർഷകരെ ആദരിക്കൽ, എക്സിബിഷൻ, ക്ഷീരവികസന സെമിനാർ, സമ്മാനദാനം എന്നിവയും നടന്നു. സി.ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സ്വാഗതസംഘം ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി.ബിജു സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആനാട് സുരേഷ്, ഐ.മിനി, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശ്രീകുമാർ, ഡെപ്യൂട്ടി ഡയറക്ടർ സുജയ്യകുമാർ എന്നിവർ സംസാരിച്ചു.