വിതുര: ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വിതുര ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഉച്ചഭക്ഷണപൊതികൾ വിതരണം ചെയ്തു. മെഡിക്കൽ ഒാഫീസർ ഡോ. എം.ഡി.ശശി ഉദ്ഘാടനം ചെയ്തു. എം.ജി.എം സ്കൂൾ ഒഫ് ഗ്രൂപ്പ് ചെയർമാൻ ആർ.സുനിൽകുമാർ, സ്കൂൾ പ്രിൻസിപ്പൽ ഡോ.രഞ്ജിത് അലക്സാണ്ടർ, അഡ്മിനിസ്ട്രറ്റീവ് മാനേജർ അഡ്വ. എൽ.ബീന, ഡോ.ബിന്ദു എന്നിവർ പങ്കെടുത്തു.