sndp-chemmaruthy-sakha

വർക്കല: എസ്.എൻ.ഡി.പി യോഗം ചെമ്മരുതി ശാഖയുടെ വാർഷിക പൊതുയോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് വി.ജോസ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം,ഡോ.അജയൻ പനയറ,എസ്.എൻ ട്രസ്റ്റ് പഞ്ചായത്തംഗം എൻ.രാജീവൻ, എസ് എൻ ഡി പി കോ-ഓർഡിനേറ്റർ ജി.ശിവകുമാർ,ശാഖാ സെക്രട്ടറി എൻ.ഗുരുപ്രസാദ്, വൈസ് പ്രസിഡന്റ് റീന,യൂണിയൻ പ്രതിനിധി ഷേക്സ്പിയർ, യൂണിയൻ വനിതാസംഘം സെക്രട്ടറി സീമാപ്രസാദ്, ശാഖാ വനിതാസംഘം പ്രസിഡന്റ് വി.ശശീന്ദ്ര,സെക്രട്ടറി ലിസി എസ് ബാബു എന്നിവർ സംസാരിച്ചു.ശാഖാ പരിധിയിൽ പ്ലസ്ടുവിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അഭിരാമി.ബി.എസ്, അഞ്ജു എസ് വേണു കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി ബയോടെക്നോളജിയിൽ മൂന്നാം റാങ്ക് നേടിയ അക്ഷയ അനിൽ എന്നിവർക്ക് അവാർഡും പുരസ്കാരവും നൽകി.ആയുർവേദ ഡോക്ടർമാരായ ഐശ്വര്യ.ആർ.നാഥ്, അമ്മു.എസ്,നീലു.എം.എസ് എന്നിവരെ ആദരിച്ചു.ഏറയിൽ അനുനിവാസിൽ അച്ചുവിന് ചികിത്സാ സഹായവും നൽകി.