railway

തിരുവനന്തപുരം: പൗരത്വഭേദഗതിബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്മിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ആരിഫ, സുശീല, വീണാനായർ, ജയശ്രീ, അനിത, ബിന്ദുചന്ദ്രൻ ജില്ലാ ഭാരവാഹികളായ മായാരാജേന്ദ്രൻ, ബീനാരാജേന്ദ്രൻ, രമകുമാരി, മേബൽ ഗ്രേസ്, പ്രിയംവദ, ഷീല, ജയന്തി, സരോജം, ഷെർളി, സിമി, ലിസ്സി, ശ്രീകുമാരി, ശോഭന, പത്മകുമാരി, ഹസീന, സജിവർഗ്ഗീസ്, സുധ തുടങ്ങിയവർ പ്രസംഗിച്ചു.