തിരുവനന്തപുരം: വഞ്ചിയൂർ ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാല വാർഷികാഘോഷം നാളെ വൈകിട്ട് 6ന് ഹസൻ മരയ്ക്കാർ ഹാളിൽ നടക്കും. ലഫ്. ജനറൽ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വായനശാലാ കേശവപിള്ള കുടുംബ ട്രസ്റ്റിന്റെ നാടക പ്രതിഭാ പുരസ്കാരം ഡോ. തോമസ് മാത്യുവിന് അദ്ദേഹം സമ്മാനിക്കും. ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. വായനശാലാ കേശവപിള്ള അനുസ്മരണം എം.ജി. ശശിഭൂഷൺ നിർവഹിക്കും. കെ.ആർ. കൃഷ്ണകുമാർ സ്വാഗതവും കെ.പി സതീഷ് നന്ദിയും പറയും. തുടർന്ന് ഡോ. തോമസ് മാത്യു സംവിധാനം ചെയ്ത 'സ്വീറ്റർ 90' നാടകം അരങ്ങേറും.