തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവ് ഉടൻ നികത്തണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫോർട്ട് താലൂക്ക് ആശുപത്രിയിൽ 24 ഡോക്ടർമാർ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഇവിടെ 18 ഡോക്ടർമാരുടെ സേവനം മാത്രമാണുള്ളത്. കാഷ്വാലിറ്റി, ഒ.പി, വാർഡ് എന്നിവയ്ക്കായി പുതിയ ഇരുനിലക്കെട്ടിടം നിർമ്മിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 5.85 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.