kovalam

വിഴിഞ്ഞം: കോട്ടുകാൽ മുര്യത്തോട്ടത്ത് കാറും ആട്ടോയും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂവാർ ചാണി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം. മുര്യത്തോട്ടം ഭാഗത്തുനിന്നും ഉച്ചക്കട ഭാഗത്തേക്ക് വന്ന കന്യാകുമാരി സ്വദേശിയുടെ കാറും പയറ്റുവിളയിൽ നിന്നും നെല്ലിമൂട് ഭാഗത്തേക്ക് വരികയായിരുന്ന ആട്ടോയും പനപ്പഴിഞ്ഞി ഗുരുമന്ദിരത്തിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആട്ടോയുടെ മുൻഭാഗവും കാറിന്റെ ബോണറ്റിന്റെ ഒരു ഭാഗവും തകർന്നു. തലയ്‌ക്ക് പരിക്കേറ്റ ആട്ടോ ഡ്രൈവറെ 108 ആംബുലൻസിൽ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വിഴിഞ്ഞം പൊലീസ് കേസെടുത്തു.