വിതുര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട്ട് ജന്മാവകാശസദസ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റമീസ് ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മാദ്ധ്യമസമിതിയംഗം അഡ്വ. ബി.ആർ.എം ഷഫീർ, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാരകരൻ, പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, ചായം സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ഉവൈസ്റഖാൻ, കെ.എൻ.അൻസർ, ഷാൻ തൊളിക്കോട്, സുധിൻ വിതുര, ഷെമിഷംനാദ്, നിജിത്,ശ്യാം, അമൽനായർ, ഷൈൻ, അസ്‌ലം, ബിലാൽ, ഷിബു, സുമേഷ് എന്നിവർ പങ്കെടുത്തു.