തിരുവനന്തപുരം: പകൽക്കുറി എം.കെ.കെ നായർ സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെ എം.കെ.കെ നായർ പുരസ്കാരത്തിന് ശില്പി കാനായി കുഞ്ഞിരാമൻ അർഹനായി. തിരൂർ സംസ്കൃത സർവകലാശാല അദ്ധ്യാപകൻ ജെ. ഉണ്ണികൃഷ്ണപിള്ള (ശിരോമണി എൻ.കെ കുമാരൻ പണ്ഡിതരത്ന പുരസ്കാരം), കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ (എം.കെ.കെ കഥകളി പുരസ്കാരം), പനങ്ങോട് വേലായുധൻ നായർ (ആർ.നാരായണപിള്ള കർമ്മശ്രേഷ്ഠ പുരസ്കാരം) എന്നിവരാണ് മറ്റ് ജേതാക്കൾ. 11111രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 29ന് എം.കെ.കെ നായർ 99-ാം ജന്മദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.