psc
പി.എസ്.സി

പുനഃപരീക്ഷ

ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ എൻ.സി.എ.-എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 327/18), ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 328/18), പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ (കാറ്റഗറി നമ്പർ 329/18), കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ എൻ.സി.എ.-എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 314/18), ഒ.ബി.സി. (കാറ്റഗറി നമ്പർ 108/18), പ്ലാന്റേഷൻ കോർപ്പറേഷൻ ഒഫ് കേരളയിൽ മെഡിക്കൽ ഓഫീസർ എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 393/18), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ എൻ.സി.എ.- വിശ്വകർമ്മ (കാറ്റഗറി നമ്പർ 28/19) തസ്തികകളിലേക്ക് ഡിസംബർ 5 ന് നടത്തിയ ഓൺലൈൻ പരീക്ഷ ടെക്‌നിക്കൽ പ്രശ്‌നങ്ങൾ കാരണം റദ്ദു ചെയ്തതിനാലുള്ള പുനഃപരീക്ഷ ജനുവരി 23 ന് രാവിലെ 10 മുതൽ 12.15 വരെ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. പുനഃപരീക്ഷ സംബന്ധിച്ച വിവരം അവരവരുടെ പ്രൊഫൈൽ വഴി ലഭ്യമാകും.


വിവരണാത്മക പരീക്ഷ

വനം വകുപ്പിൽ കാറ്റഗറി നമ്പർ 191/16, 213/16, 544/17 പ്രകാരം വിജ്ഞാപനം ചെയ്ത റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 26 ന് രാവിലെ 9.30 മുതൽ 12 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ 3.30 വരെയും, 27, 28 തീയതികളിൽ രാവിലെ 8.30 മുതൽ 12 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ 4.30 വരെയും, 30 ന് രാവിലെ 9 മുതൽ 12.30 വരെയും വിവരണാത്മക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.