തിരുവനന്തപുരം : സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെന്ററിന്റെയും ഇന്ദിരാചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മുഖവൈകല്യങ്ങൾക്കുള്ള സൗജന്യശസ്ത്രക്രിയാക്യാമ്പ് 22ന് രാവിലെ 9ന് കിഴക്കേകോട്ട രാജധാനി ബിൽഡിംഗ്സിലുള്ള സെന്റ് ജോൺ ആംബുലൻസ് ഹാളിൽ നടക്കും. ക്യാമ്പ് സെന്റ് ജോൺ ആംബുലൻസ് കേരള സ്റ്റേറ്റ് സെന്റർ ചെയർമാൻ ഡോ. ബിജുരമേശ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാജധാനി ബിൽഡിംഗ്സിലുള്ള സെന്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെന്റർ ഒാഫീസുമായോ, 9447283039, 9207277773 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.