ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ 20ന് വൈകിട്ട് 3ന് യൂണിയൻ ഹാളിൽ സംയുക്ത യോഗം നടക്കും.യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ ഭാരവാഹികൾ,​ യൂണിയനിലെ യൂത്ത് മൂവ്മെന്റ്,​ വനിതാ സംഘം,​ സൈബർ സേന ഭാരവാഹികൾ,​ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,​ ശാഖാകളിലെ പ്രസിഡന്റുമാർ,​വൈസ് പ്രസിഡന്റുമാർ,​ സെക്രട്ടറിമാർ,​യൂണിയൻ മെമ്പർമാർ,​എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,​വനിതാ സംഘം,​മൈക്രോ ഫിനാൻസ്,കുടുംബ യൂണിറ്റ്,യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ,​ കമ്മിറ്റി അംഗങ്ങൾ ,​ ഇതര പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ എത്തിച്ചേർന്ന് യോഗം വിജയിപ്പിക്കണമെന്ന് യൂണിയൻ സെക്രട്ടറി എം.അജയൻ അറിയിച്ചു.