vld1-

വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പേരയം ലക്ഷംവീട് കോളനിയിലേക്ക് നിർമ്മിക്കുന്ന കനാൽപാലത്തിന്റെ ശിലാസ്ഥാപനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ ചെലവിലാണ് നെയ്യാർ ഇറിഗേഷൻ കനാലിന് കുറുകെ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് പാലം നിർമ്മിക്കുന്നത്. ഈ കോളനിയിലെ നൂറിലേറെ വരുന്ന താമസക്കാർ പ്രധാനമായും ആശ്രയിക്കുന്നത് വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചിട്ടുള്ള നടപ്പാലത്തെയാണ്. ഇതിലൂടെ വാഹനഗതാഗതം സാദ്ധ്യമല്ലാത്തതിനാൽ പലപ്പോഴും കസേരയിൽ ചുമന്നാണ് രോഗബാധിതരെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. പുതിയ പാലത്തിന്റെയും അപ്രോച്ച്റോഡിന്റെയും നിർമ്മാണത്തോടെ ഇതിനെല്ലാം ശാശ്വതപരിഹാരമാകും. ഷാജി കുമാർ, ടി. ചന്ദ്രബാബു, ശ്രീകല, പ്രേമലത തുടങ്ങിയവർ സംസാരിച്ചു.